2010, ജൂലൈ 22, വ്യാഴാഴ്‌ച

TENET dont you know this?


ഇന്ന് നമ്മള്‍ മനുഷ്യ സമൂഹം ഒരു പാട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു അല്ലെ? നമ്മുടെ നാട്ടില്‍ ഒരുപാട് നിയമങ്ങളും നിബന്ധനളും  ഉണ്ട്, പക്ഷെ ഇതൊന്നും ഒന്നിനും പരിഹാര മാകുന്നില്ല. ഓരോ ദിവസവും നമ്മള്‍ കാണുന്നതും കേള്‍കുന്നതും ഒരിക്കലും അറിയാനാഗ്രഹിക്കാത്ത വാര്‍ത്തകളാണ്.  മനുഷ്യന്‍ രൂപീകരിച്ച നിയമങ്ങളുടെ പരാജയമല്ലെ ഇത് കൊണ്ട് വെളിപ്പെടുന്നത്  ? മനുഷ്യന്റെ കൊച്ചു ബുദ്ധിയാല്‍ ചിന്തിച്ചുണ്ടാക്കുന്ന നിയമങ്ങള്‍ പരാജയപ്പെടുന്നിടത് ജയിക്കാന്‍ ഈ ബുദ്ധിയെ തന്നെ സൃഷ്‌ടിച്ച ലോക സൃഷ്ടാവിന്റെ നിയമങ്ങളും ചിട്ടകളും നിബന്ധനകളും ജീവിതത്തില്‍ കൊണ്ട് വരികയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. ഈ നിയമങ്ങളും നിബന്ധനകളും ചിട്ടകളും ലോക നാഥന്‍ നമ്മളില്‍ നിന്ന് തന്നെ തിരഞ്ഞെടുത്ത ചില വ്യക്തികളാല്‍ നമ്മളിലേക് എത്തിച്ചിട്ടുണ്ട് . ഈ വ്യക്തികളാണ് നമ്മള്‍ പ്രവാചകര്‍ എന്ന് വിളിക്കുന്നത്‌. ആദം അലഹിസ്സലാം(ADAM ),  ഇദ്രീസ്സ്അലഹിസ്സലാം(ENOCH ) എന്നിവര്‍ മുതല്‍  മൂസഅലഹിസ്സലാം(MOSES ), ഈസഅലഹിസ്സലാം(JESUS ),മുഹമ്മദ്‌ (MUHAMMED ) സല്ലല്ലാഹു അലഹി വസല്ലം  വരെ ഒരുപാട്  പ്രവാചകര്‍ നമ്മളിലെയ്കു   ഇതെത്തിച്ചു. മുഹമ്മിദി സല്ലല്ലാഹു അലഹി വസല്ലം നാല്‍അത് പൂര്‍ത്തീകരിക്കപെട്ടു. പൂര്‍ത്തീകരിക്കപ്പെട്ട ഈ നിയമങ്ങളും ചിട്ടകളും ഉപദേശങ്ങളും അനുഭവങ്ങളും ഉള്‍കൊള്ളിച്ചതാണ് ഖുര്‍ ആനിലും ഹദീസുകളിലും വ്യക്ത മാക്കിയിരിക്കുന്നത് . നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും   പ്രവാചകന്‍ വ്യക്തമായ മാര്‍ഗ്ഗരേഖയിലൂടെ മാതൃക കാണിച്ചു തന്നിട്ടുണ്ട്. അത് ജീവിതത്തില്‍ കോണ്ടുവരികയല്ലാതെ പ്രശ്ന പരിഹാരമില്ല. ഈ ചര്യകളും നിയമങ്ങളും നിബന്ധനകളുംവായനക്കാരില്‍ എത്തിക്കുകയാണ് TENET ന്റെ ദൗത്യം.
***

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ