2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

പ്രാധാന്യമറിയാതെ മുസ്ലിം സഹോദരങ്ങള്‍

പ്രാധാന്യമറിയാതെ മുസ്ലിം സഹോദരങ്ങള്‍ 
രിക്കല്‍ പള്ളിയില്‍ നിന്നും നമസ്കരിച്ചിറങ്ങിയ ഞാന്‍ എന്റെ ഒരു അടുത്ത അമുസ്‌ലിം സുഹ്ര്‍ത്തിനെ കണ്ടുമുട്ടി. അവന്‍ എന്നോട് ചോദിച്ചു; ഞാനൊരു കാര്യം ചോദിച്ചാല്‍ നീ സത്യസന്ധമായി ഉത്തരം പറയുമോ?.ഞാന്‍ പറഞ്ഞു എന്ത് കൊണ്ടില്ല? താന്‍ ചോദിയ്ക്കു.
അവന്‍ ചോദിച്ചു, തനിക്കീ നമസ്ക്കാരം ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെ ഇതുവരെ  , ഒരു ദിവസം അഞ്ചു നേരം അതും പുലര്‍ച്ചയ്ക്കൊക്കെ?.
ഞാന്‍ പറഞ്ഞു , ശാരീരികമായി ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും പക്ഷെ അത്  നന്നായി നിര്‍വ്വഹിച്ചാല്‍ കിട്ടുന്ന സംതൃപ്തിയും, അത് നഷ്ടപ്പെട്ടുപോയാലുള്ള മാനസിക ബുദ്ധിമുട്ടും പിന്നെ നാളെ പരലോകത്ത് ഇതൊഴുവാക്കിയാല്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടും താരതമ്മ്യം ചെയ്യുമ്പോള്‍ താന്‍ പറഞ്ഞ ബുദ്ധിമുട്ട് വളരെ ചെറുതാണ്.
ഈ അടുത്ത ദിവസം എന്റെ ഒരു മുസ്‌ലിം   സുഹ്ര്‍ത്ത് എന്നോട് പറഞ്ഞു; എനിക്കിന്നൊരു അനുഭവമുണ്ടായി, അതെന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. 
ഞാന്‍ ചോദിച്ചു; എന്താണത്? അവന്‍ പറഞ്ഞു: ബാങ്ക് വിളിച്ചാല്‍ വളരെ ആത്മാര്‍ത്ഥതയോടെ   എന്റെ കൂടെ സ്ഥിരമായി പള്ളിയില്‍ നമസ്കരിക്കാന്‍ വരുന്ന ഒരു സഹപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു എനിക്ക്. രണ്ടു ദിവസമായി അവനെ പള്ളിയിലേയ്ക്ക് കാണാറില്ല. പിന്നീട് അവനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു; എന്താ രണ്ടു ദിവസമായി പള്ളിയിലേയ്ക്ക് കാണാറില്ല?. അവന്‍ പറഞ്ഞു: നിനക്കറിയാമല്ലോ, ഞാന്‍ ഒരു നേരത്തെ നമസ്കാരം പോലും ഉപേക്ഷിക്കാറില്ല പക്ഷെ കഴിഞ്ഞ ദിവസം എന്റെ കുറച്ചു പൈസ കളഞ്ഞുപോയി, അതാവട്ടെ ഇതുവരെ കിട്ടിയിട്ടുമില്ല. നിനക്കറിയുമോ എന്റെ ആകെയുള്ള സമ്പാദ്യമാണത്‌. പിന്നെന്താ നമ്മള്‍ അല്ലാഹുവിന് കുറേ നമസ്കരിച്ചിട്ടും പ്രാര്‍തിചിട്ടും ഒക്കെക്കാര്യം.
ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല  പലരും ഇങ്ങനെ ചിന്തിക്കാറുണ്ട്. ഇതൊന്നും ചിന്തിക്കുന്നവരുടെ കുഴപ്പം മാത്രമല്ല മറിച്ച്‌ നമ്മുടെ മാനസിക ബലഹീനതകളെ ചൂഷണം ചെയ്യാന്‍ സദാ നമ്മുടെ കൂടെ ചുറ്റിക്കറങ്ങുന്ന ഒരാളുണ്ട്. ആ വൃക്ഷത്തിലെയ്കടുത്താല്‍ നിങ്ങള്‍ അതിക്രമികളുടെ കൂട്ടത്തിലാകുമെന്ന് അല്ലാഹു പ്രഖ്യാപിച്ച ആ മരത്തിലേയ്ക് നമ്മുടെ മാതാ പിതാക്കളെ നയിച്ചു അല്ലാഹുവിന്റെ കോപത്തിന് ഇരയാക്കിയ  അതേ  ആജന്മ ശത്രു, ഇബ്ലീസ്‌(ല). ഖുര്‍- ആനില്‍ പലയിടങ്ങളില്‍ അല്ലാഹു പറയുന്നുണ്ട് അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു എന്ന്. അവന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണീ ചിന്ത. ഇത് മാത്രമല്ല മറ്റു പല ബുദ്ധി മുട്ട് വരുമ്പോഴും ഇതേ ചിന്ത നമ്മളില്‍ വരാറുണ്ട്.
ഇങ്ങനെ ചിന്തിക്കാന്‍ മനസ്സിനെ സ്വതന്ത്രരായി വിടുന്നവരോട്   ചോദിക്കട്ടെ സഹോദരാ, നമ്മള്‍  ഇന്ന് ജോലി കഴിഞ്ഞു പോകുമ്പോള്‍ റോഡു മുറിച്ചുക്കിടക്കുന്നതിനടയില്‍ ഒരു വാഹനം വന്നിടിക്കുന്നു.  കാലുകള്‍ പൊട്ടുന്നു, രക്തം വാര്‍ന്നൊഴുകുന്നു, ആന്തരിക അവയവങ്ങള്‍ക്കും ക്ഷത മേറ്റിട്ടുണ്ട്. നമ്മുടെ നഷ്ടം എത്രയാണ്. ഒരിക്കലും പഴയ സ്ഥിതിയിലേയ്ക്കു വരാത്ത അവയവങ്ങള്‍, ഒഴികിപ്പോയ രക്തം, സാമ്പത്തിക നഷ്ടം എത്ര?, കണക്കാകി നോക്കൂ ? ഇതില്‍ നിന്നൊക്കെ നമ്മെ കാതു സംരക്ഷിച്ചു  നമ്മില്‍ നിന്ന് വരുന്ന അബദ്ധങ്ങള്‍ പൊറുത്തു നേര്‍വഴി കാണിക്കുന്ന തമ്പുരാന് എന്റെയും നിങ്ങളുടെയും നമസ്കാരം കൊണ്ടൊരു ഗുണവുമില്ല. മറിച്ച്‌ ഗുണം നമുക്ക് തന്നെയാണ്. താങ്കള്‍ക്ക് പ്രവാചകന്‍ ഇബ്രാഹിം(അ) ചരിത്ര മറിയില്ലേ? മനുഷ്യ കുലത്തില്‍ ഇത്രയും അര്‍പ്പണ ബോധ മുളള ഒരാളെ കാണാന്‍ കഴിയില്ല. കാലങ്ങളായി മക്കളില്ലാത്തഅദ്ദേഹം, നൊമ്പരം സഹിക്ക വയ്യാതെ മറ്റൊരു വിവാഹം കഴിച്ചു. ആറ്റു നോറ്റ്  ഒരു കുഞ്ഞുണ്ടായപ്പോള്‍ അതിനെ അല്ലാഹു വിനു വേണ്ടി ബലി കല്പിക്കണ മെന്ന ബോധ മുണ്ടാകുകയും അതിനു തയ്യാറായ അദ്ദേഹത്തെ അല്ലാഹു ആദരിച്ചതും നമുക്ക് ഖുര്‍-ആനില്‍ കാണാന്‍ കഴിയും. ഇതിന്റെ ഓര്‍മ പുതുക്കലായിട്ടല്ലേ നമ്മള്‍ ബലി പെരുന്നാള്‍ ആഘോശിക്കുന്നത് . പരീക്ഷണങ്ങളെ ക്കുറിച്ച് അല്ലാഹുവിന്റെ വചനം നോക്കൂ.


എത്ര ദീര്‍ഘ  ദൃഷ്ടിയുള്ള വാക്കുകള്‍ ,അല്ലെ?. നമ്മുടെ കഴിഞ്ഞു പോയ പ്രവാചകന്മാരും  അവരുടെ അനുയായികളും എത്രമാത്രം പരീക്ഷണങ്ങള്‍ക് ഇരയായിടുണ്ട് . നമ്മുടെ മുത്ത്‌ നബി മുഹമ്മദ്‌ മുസ്തഫ (സ) അല്ലാഹുവിനു ഏറ്റവും  പ്രിയപെട്ടവര്‍ എത്ര പരീക്ഷണങ്ങള്‍ക്കിരയായിട്ടുണ്ട്. അല്ലാഹു ഖുര്‍-ആനില്‍ സ്വന്തം സുഹുര്‍ത്തെന്നു പോലും വിളിച്ച ഇബ്രാഹീം (അ) പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയവരുടെ  കൂട്ട ത്തില്‍ മുന്‍പന്തിയിലുള്ള ആളാണ്‌. അല്ലാഹു തന്റെ അടിമകകള്‍ക് സ്വയം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള  കഴിവ് നല്‍കി പരീക്ഷണങ്ങളിലൂടെ അവരുടെ അവനിലുള്ള വിശ്വാസത്തെ അളക്കുന്നു.
ഒരു യഥാര്‍ത്ഥ  വിശ്വാസി മനസ്സിലാകേണ്ടത് ഈ ലോകം ഒരു പരീക്ഷയാണ്, ഒരിക്കലും അവസാനിക്കാത്ത ഒരു ജീവിതത്തിലെയ്ക്കുള്ള പരീക്ഷ.ഈ പരീക്ഷയുടെ ഫലമാണ് യഥാര്‍ദ്ധ ജീവിതത്തില്‍ നമ്മുടെ ഇടം തീരുമാനിക്കുന്നത് . താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗം കൊണ്ടും മനുഷ്യരും കല്ലും ഇന്ധനമാക്കുന്ന നരകം കൊണ്ടും നമുക്ക് വാര്‍ത്ത അറിയിച്ചിട്ടുണ്ട്. നമുക്ക് തീരുമാനിക്കാം നമ്മുടെ ഇടം, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്!
മറ്റൊരു പ്രധാന കാര്യം നാം മനസ്സിലാകേണ്ടത്  നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍കും തക്കതായ പ്രതിഫലം  ഈ ഇഹലോകത്തില്‍ വെച്ച് നമുക്ക്  ലഭിക്കുകയില്ല. പ്രതിഫലത്തിന്റെ നാളില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു മായവുമില്ലാതെ വിലയിരുത്തി നമുക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ് . അല്ലാഹുവിന്റെ വചനം നോക്കൂ.
നമസ്കാരം; അതിന്റെ പ്രാധാന്യം വളരെ വലുതാണ്‌ . ഇത് ഖുര്‍-ആന്‍ വചനങ്ങളില്‍ നിന്നും പ്രവാചകരുടെ(സ) വാക്കുകളില്‍ നിന്നും വളരെ വ്യക്താണ്. ഖുര്‍ ആന്‍ വചനം നോക്കൂ.



ഇത് കൂടാതെ നമസ്കാരത്തിന്റെ പ്രാധാന്യത്തെ  സൂചിപ്പിക്കുന്ന ഒരുപാടായത്തുകളുണ്ട്‌ ഖുര്‍ ആനില്‍.
നമസ്കാരത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് റസൂല്‍ (സ) ഒരുപാട് തവണ സൂചിപ്പിച്ചിട്ടുണ്ട്. നമസ്കാരം ഇസ്ലാമിന്റെ രണ്ടാമത്തെ തൂണാണെന്നു പഠിപ്പിച്ചു.അങ്ങനെ പറയുമ്പോള്‍, ഒരാള്‍ അല്ലാഹുവിലും സൂലിലും വിശ്വസിച്ചാല്‍ ആദ്യം പറയേണ്ടത് നമസ്കരിക്കൂ അല്ലെങ്കില്‍ നമസ്കാരം നില നിര്‍ത്തൂ എന്നാകുന്നു. ഒരിക്കല്‍ റസൂല്‍ (സ) പറഞ്ഞു  ഓരോന്നിനും ഓരോ മുഖമുണ്ട് ഇസ്ലാമിന്റെ മുഖം നമസ്കാരമാണ്. മറ്റൊരു സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ പുണ്ണ്യ പ്രവാചകര്‍ (സ) പറഞ്ഞു; ഒരു വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള ഏറ്റവും വലിയ അന്തരം നമസ്കാരമാണ് എന്നു. എന്തിനേറെ നമ്മുടെ മുത്ത്‌ റസൂല്‍ (സ) മരണ ക്കിടക്കയില്‍ കിടന്നു അവസാന മായി നമ്മളോടരുളിയത്  നമസ്കാരം നില നിര്‍ത്തണേ എന്നാണ്. 
ഇത്രയും പ്രാധാന്യമുള്ള ഈ കര്‍മ്മം ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിയാത്തവന്‍ എങ്ങനെ ഒരു വിശ്വാസി യാകും. യുദ്ധ വേളയില്‍ ശത്രുവിന്റെ അക്ക്രമം പ്രതീക്ഷിച്ചു നില്‍ക്കുന്ന പ്രവാചകരും  (സ) തന്റെ അനുചരന്‍ മാരോടും (റ) നമസ്കരിക്കാന്‍ ഖുര്‍ ആന്‍ ഓര്‍മിപ്പിക്കുന്ന ആയതു നോക്കൂ.

പ്രിയമുള്ളവരേ നമസ്കാരത്തിനു നേരിയ വിട്ടുവീഴ്ചയുണ്ടായിരുന്നെങ്കില്‍ ഇസ്ലാമിന്നു വേണ്ടി സ്വന്തം ജീവന്‍ വെച്ച് പോരാടുന്ന തന്റെ പ്രവാചകനും(സ) അനുചരന്‍ മാരും (റ) ശത്രുവിന്റെ അക്ക്രമം ഏത് നിമിഷത്തിലും ഉണ്ടാകുമെന്ന സ്ഥിതിയില്‍ നില്‍കുമ്പോള്‍ അല്ലാഹു ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കുമോ?
എന്റെ മുസ്ലിം സഹോദരാ, ഞാനൊരു മുസ്ലിമാണെന്ന് അഭിമാനത്തോടെ  പറയാന്‍ കഴിയണം നമുക്ക് . നമ്മള്‍ ഓരോരുത്തരും പ്രതിനിധികളാണ് , ഈ ലോകം സൃഷ്ടിച്ചു പരിപാലിക്കുന്ന തമ്പുരാന്റെ പുണ്ണ്യ, സത്യ മതത്തിന്റെ പ്രതിനിധികള്‍. ഒന്ന് ചിന്തിച്ചു നോക്കൂ. എത്ര വലിയ പദവിയാണത്‌ . പേരുകൊണ്ട് മുസ്ലിമായാല്‍ പ്രതിനിധി ആവില്ല സഹോദരാ മറിച്ച്‌ പ്രതി ആകും അല്ലാഹുവിന്റെ  മതത്തിലുള്ള നാമം സ്വീകരിച്ചു തോന്നിവാസം കാണിച്ചു മറ്റുള്ളവരുടെ  മനസ്സില്‍ തന്റെ മതത്തിനു മോശപെട്ട ചിത്രം ഉണ്ടാകിയതിന്. നമ്മള്‍ യഥാര്‍ദ്ധ മുസ്ലിമാകണം ഇസ്ലാമിന്റെ ഓരോ ചര്യകളും ജീവിതത്തില്‍ കൊണ്ട് വന്നു മതപരമായ  ജീവിതം നയിക്കണം. ഇസ്ലാമിന്റെ നിയമങ്ങളിലോ ചിട്ടകളിലോ എന്തെങ്കിലും തെറ്റുകളോ പാളിച്ചകളോ  ഉണ്ടാവില്ല. കാരണം അത്  മനുഷ്യ നിര്‍മ്മിതമല്ല  മറിച്ച്‌ മനുഷ്യനെ മാത്രമല്ല ഈ ലോകത്തിലെ സര്‍വ്വ  ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന  തമ്പുരാന്റെ നിയമങ്ങളാണ്.അത് ജീവിതത്തില്‍ കൊണ്ട് വന്നാല്‍ രണ്ടു ജീവിതങ്ങളും (ഇഹലോക പരലോക ജീവിതങ്ങള്‍ ) ധന്യമാകും, സമാധാന മുള്ളതാവും.
ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയെയ്കാം കുറച്ചു കാലം കഴിയട്ടെ എന്നിട്ടാലോചിക്കാം, ഇതൊക്കെ അടിച്ചുപ്പൊളിയുടെ കാലമാണ്  അല്ലെങ്കില്‍ പ്രായമാണ് ഇസ്ലാമിന്റെ ചിട്ടകളൊക്കെ ജീവിതത്തില്‍ കൊണ്ടുവരിക എന്നൊക്കെപ്പറഞ്ഞാല്‍ അസാധ്യമാണ്. എങ്ങനെ ഇപ്പോള്‍  സിനമയൊക്കെ കാണാതിരിക്കുക, പിന്നെ അനാവശ്യ സംസാരങ്ങളൊക്കെ ഒഴുവാക്കുക,  അന്യ  സ്ത്രീകളോട് ചാറ്റ് ചെയ്യാതിരിക്കുക, ഫോണ്‍ ചെയ്യാതിരിക്കുക, പാട്ട് കേള്‍ക്കാതിരിയ്ക്കുക  . അസാധ്യം?
വെറുതെയാണ് സഹോദര,  ഈ ചിന്ത വെറും വെറുതെയാണ്. നിങ്ങള്‍ കാരുണ്യവാനായ അല്ലാഹുവിലെയ്ക്കൊന്നടുക്കാന്‍  ശ്രമിച്ചു നോക്കൂ. അവന്‍ പതിന്മടങ്ങ്‌ നമ്മളിലെയ്കടുക്കും. മുകളില്‍ പറഞ്ഞതെല്ലാം ഒരു പക്ഷെ നിങ്ങള്‍ക്കിപ്പോള്‍  വലിയ അല്ലെങ്കില്‍  ഒരിക്കലും ഒഴുവാക്കാന്‍ പറ്റാത്ത കാര്യങ്ങളാവും. പക്ഷെ നിങ്ങളാത്മാര്‍ത്ഥമായി  അല്ലാഹുവിലെയ്കടുക്കുവാന്‍ ശ്രമിച്ചാല്‍ ഇതൊന്നും നമ്മുടെ ജീവിതത്തില്‍ ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാവും. ഇത്  ലോക രക്ഷിതാവിന്റെ വക്താനമാണ്.
നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ ക്കും പ്രവാചകര്‍ നമുക്ക് മാത്രക കാണിച്ചു തന്നിട്ടുണ്ട്. അത് ജീവിതത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുക, ഇസ്ലാമിനെ ക്കുറിച്ച് പഠിക്കുക നമ്മുടെ സ്നേഹിതന്മാരായ അമുസ്ലിം സഹോദരങ്ങള്‍ക് ഇസ്ലാമിനെ പരിചയപ്പെടുത്തുക. അവര്‍കു ഹിദായത്തിനെ കൊടുക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.അതാണ്‌  നിങ്ങളവരെ യഥാര്‍ത്ഥത്തില്‍  സ്നേഹിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത്. താങ്കള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമ്പോള്‍ വളരെ വ്യസനത്തോടെ നമ്മുടെ സഹോദരങ്ങള്‍ ഒരിക്കലും കരകയറാന്‍  കഴിയാത്ത നരകത്തിലേയ്ക് വലിച്ചിഴക്കുന്നത് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍. പറഞ്ഞു മനസ്സിലാക്കി കൊണ്ട്  മാത്രമല്ല അവരെ നിങ്ങള്‍ ക്ഷണിക്കേണ്ടത്   സ്വന്തം ജീവിതം കൊണ്ട് ഇതാണെദ്ധാര്‍ത്ഥ  ഇസ്ലാം അല്ലെങ്കില്‍ മുസ്ലിം എന്ന് ജീവിച്ചു കാണിച്ചു കൊടുത്തുംക്കൂടിയാണ് . അല്ലാതെ ചില മുസ്ലിം നാമധാരികളായ തമ്മാടികളുടെ പ്രവര്‍ത്തനങ്ങള്‍ക് അനുശോചനം രേഖപ്പെടുത്തുകയും ന്യായീകരണങ്ങള്‍ നിരത്തി മറ്റുള്ളവരെക്കൊണ്ട് ഇവന്‍ മതേതര വാദിയാണെന്ന് പറയിപ്പിചിട്ടുമല്ല ഇസ്ലാമിന്റെ പവിത്രയെ  ഉയര്‍ത്തിക്കാണിക്കേണ്ടത് . നിങ്ങളൊരു യദ്ധാര്‍ത്ഥ മുസ്ലിമായാല്‍ നിങ്ങള്‍ മതേതര വാദിയാകും, നിങ്ങളുടെ സ്നേഹിതനായ അമുസ്ലിം വ്യക്തി പറയും. ഇല്ല ! ഒരു യദ്ധാര്‍ത്ഥ മുസ്ലിമിന് ഒരു നിരപരാദിയുടെയും രക്തം ചീന്താന്‍ കഴിയില്ല, ഒരു നാടിന്റെ തന്നെ സമാധാനത്തിനു ഭീഷണി യാവുന്ന ഒരു സംഘടനയുടെയും പ്രതിനിധിയാവാന്‍  കഴിയുകയുമില്ല എന്ന്. ആദ്യം നിങ്ങളുടെ നന്മയ്ക് പിന്നെ നിങ്ങളുടെ കുടുംബ ത്തിന്റെ നന്മയ്ക് പിന്നെ നിങ്ങളുടെ നാടിന്റെ നന്മയ്ക് പ്രവര്‍തിയ്ക്കൂ  ഒരു യദ്ധാര്‍ത്ഥ മുസ്ലിമായി കാരണം എല്ലാത്തിന്റെയും നന്മ ഇസ്ലാമിലുണ്ട്. താങ്കളെ  വെല്ലു വിളിക്കുന്നു; ഇസ്ലാമിന്റെ ഏതെങ്കിലും ഒരു നിയമം അല്ലെങ്കില്‍ ചിട്ട താങ്കള്‍ക് അല്ലെങ്കില്‍ താങ്കളുടെ കുടുംബത്തിനു അല്ലെങ്കില്‍ താങ്കള്‍ ജീവിക്കുന്ന സമൂഹത്തിനു ഹാനികരമാണെന്ന് കാണിച്ചു തരാന്‍ കഴിയുമോ താങ്കള്‍ക്?
ഈ പുണ്ണ്യ മാസത്തിന്റെ നന്മ കൊണ്ട്  നമ്മളിനിയും ജീവിതത്തില്‍ കൊണ്ട് വരാത്ത മതചിട്ടകള്‍ ജീവിതത്തില്‍ കൊണ്ട് വന്നു യഥാര്‍ത്ഥ മുസ്ലിമായി ജീവിച്ചു മരിക്കാന്‍ കാരുണ്യവാനായ തമ്പുരാന്‍ നമ്മെ അനുഗ്രഹിക്കട്ടെ എന്നും നാം സ്നേഹിക്കുന്ന നമ്മെ സ്നേഹിക്കുന്ന നമ്മുടെ അമുസ്ലിം സഹോദരങ്ങള്‍ക്ക്‌ സത്യം മനസ്സിലാക്കി ഹിദായത്തു കിട്ടാന്‍ കാരുണ്യവാനായ ലോക രക്ഷിതാവു   കനിയട്ടെ എന്നും  ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു
നിങ്ങളുടെ ഇസ്ലാമിനെ ക്കുറിച്ചുള്ള സംശയ നിവാരണത്തിന് നിങ്ങള്‍ക്ക്  ബെന്ദപെടാം ഇ-മെയില്‍ വഴി islamthereligionforsuccess@gmail .com
താങ്കള്‍ ഉപയോഗിക്കുന്ന ഓരോ മാധ്യമങ്ങളും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കുക, ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കുക
താഴെ കൊടുക്കുന്ന ബ്ലോഗ്‌ ULR ഇസ്ലാമിനെ കുറിച്ചുള്ളതാണ് . . http://islamthereligionforsuccess.blogspot.com/

നിരൂപണം: ARN മണ്ണാര്‍ക്കാട്

5 അഭിപ്രായങ്ങൾ:

  1. വളരെ നല്ലോരു പോസ്റ്റാണിത്.ഖുര്‍ ആന്‍ ഉദ്ധരണികള്‍ തര്‍ജ്ജമ സഹിതം അതാതിന്റെ സ്ഥാനത്ത് കൊടുത്തത് നന്നായി.കുറച്ചു കൂടി വലുപ്പത്തില്‍ അറബി എഴുത്തുകള്‍ വരാവുന്ന തരത്തില്‍ വലുപ്പം ക്രമീകരിച്ചാല്‍ നന്നായിരിക്കും. പേജിന്റെ ലേ ഔട്ട് ഒന്നു കൂടി വീതി കൂട്ടാവുന്നതാണ്. അതിനുള്ള ഓപ്ഷന്‍ ഡാഷ് ബോര്‍ഡില്‍ പോയി Design ല്‍ നോക്കിയാല്‍ കാണാം.ഇന്റെര്‍നെറ്റ് മാദ്ധ്യമത്തെ ഇത്തരം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അകക്കണ്ണു തുറപ്പിക്കാനുതകുന്ന ഇത്തരം പോസ്റ്റുകൾക്ക് (പ്രവർത്തനങ്ങൾക്ക്) അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ. റമദാൻ മുബാറക്.

    മറുപടിഇല്ലാതാക്കൂ
  3. തീര്‍ച്ചയായും എല്ലാവരം വായിച്ചിരിക്കേണ്ടതായ ഒരു പോസ്റ്റ്. നിത്യ ജീവിതത്തില്‍ നാം നിര്‍ബന്തമായും പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ചതിനു ഒരു പാട് നന്ദി. ഈ സല്പ്രവത്തിക്ക് റബ്ബ് പ്രതിഫലം നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഇതൊക്കെയാണ് ഈ സംരംഭത്തിനുള്ള പ്രോത്സാഹനം എന്നും ഓര്‍മ്മപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  5. this site is very useful for all people, who looking to know more about Islam. Here i appreciates of the co-ordinators of this site
    I thankful to every one that . They remind me again for the value of islam.

    allah will mercy upon us "aameen"

    മറുപടിഇല്ലാതാക്കൂ